വള്ളിക്കുന്ന്: അരിയല്ലൂരില്‍ ട്രെയിലര്‍ ലോറി മരത്തിലിടിച്ചു;വൈദ്യുതി ലൈനുകള്‍ തകരാറിലായി. ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്.
അരിയല്ലൂര്‍ ശിവക്ഷേത്രത്തിന് സമീപത്താണ് ലോറി റോഡരികിലെ മരത്തില്‍ ഇടിച്ചത്. ഇതോടെ വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേക്ക് മരം മുറിഞ്ഞ് വീഴുകയായിരുന്നു. ഇതെതുടര്‍ന്ന് 11 കെ വി ഫീഡര്‍ ഓഫാക്കുകയായിരുന്നു.
ഇതുവഴിയുള്ള റോഡ് ഗതാഗതവും തടസപ്പെട്ടു. മരം മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലായത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




