താനൂരില്‍ കഞ്ചാവുമായി ഒരാള്‍ പിടിയില്‍;കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ 3 പേരും പിടിയില്‍

താനൂര്‍ : കഞ്ചാവുമായി ഒരാള്‍ താനൂര്‍ പോലീസിന്റെ പിടിയിലായി.നിറമരുത്തൂര്‍ ചെറുമൂച്ചിക്കല്‍ ഓട്ടോഡ്രൈവര്‍ തച്ചോത്ത് അബ്ദുള്‍ഖയും(54)നെയാണ് കഞ്ചാവുമായി പിടികൂടിയത്.

കൂടാതെ മറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ മൂന്ന് പേരെയുമാണ് പിടിയിലായത്. താനൂരിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യമയക്ക്മരുന്ന് വില്‍പ്പന വ്യാപാകമായതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് താനൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് പേര്‍ കസ്റ്റഡിയിലായത്.

വരും ദിവസങ്ങളില്‍ ശക്തമായ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top