Section

malabari-logo-mobile

നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ ദുരൂഹ സാഹചര്യത്തില്‍ മര്‍ദനമേറ്റ് പ്രവാസി മരിച്ച സംഭവo; ഏഴു പേര്‍ കസ്റ്റഡിയില്‍; ആശുപത്രിയില്‍ എത്തിച്ചു മുങ്ങിയയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

HIGHLIGHTS : The incident where an expatriate was beaten to death under mysterious circumstances while returning home from Nedumbassery

പാലക്കാട് അട്ടപ്പാടി സ്വദേശിയായ പ്രവാസി അബ്ദുള്‍ ജലീലിന്റെ ദുരൂഹ മരണത്തിന് പിന്നില്‍ പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് സംഘമാണെന്ന വിലയിരുത്തലില്‍ അന്വേഷണസംഘം. ജലീലിന്റെ വധവുമായി ബന്ധപ്പെട്ട് ആറ് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അതേസമയം മരിച്ച അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചു മുങ്ങിയ യഹിയയെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഈ മാസം 15നാണ് ജലീല്‍ നെടുമ്പാശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ എത്തിയെന്നും വീട്ടിലേക്ക് വരാന്‍ വൈകുമെന്നും ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. പിന്നീട് ജലീലിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതിനാല്‍ പൊലീസ് കേസെടുക്കാതിരിക്കുകയായിരുന്നു.

sameeksha-malabarinews

പിറ്റേന്ന് വിളിച്ചപ്പോള്‍ വീട്ടുകാരോട് പരാതി പിന്‍വലിക്കാന്‍ ജലീല്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ജലീലിനെ ആശുപത്രിയിലെത്തിച്ചതായി അജ്ഞാതന്റെ നെറ്റ് കോള്‍ ലഭിച്ചെന്നും വീട്ടുകാര്‍ പറയുന്നു. ജലീലിന്റെ ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ പാടുകളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തിയിരുന്നു.

ക്രൂര മര്‍ദ്ദനമേറ്റ നിലയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജലീല്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!