Section

malabari-logo-mobile

കാര്‍ കത്തി ദമ്പതിമാര്‍ മരിച്ച സംഭവം: കാറിനുള്ളില്‍ പെട്രോളിന്റെ സാന്നിധ്യമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

HIGHLIGHTS : The incident in which a couple died when their car was set on fire: Forensic report indicates the presence of petrol inside the car

കണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ വണ്ടിയില്‍ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോള്‍ തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാറിനുള്ളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി രണ്ടിനാണ് കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചത്. കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷയും പ്രജിത്തുമാണ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വെന്തുമരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോകവെയാണ് കാറിന് തീപിടിച്ചത്. അപകടം ഉണ്ടായ സമയത്ത് ആറ് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പിന്‍ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉള്‍പ്പെടേ നാല് പേര്‍ അപകടത്തില്‍ നിന്ന് അത്ഭുതരകമായി രക്ഷപ്പെട്ടു.

sameeksha-malabarinews

പ്രസവ തീയതി അടുത്തതിനാല്‍ അഡ്മിറ്റാവാനായി വസ്ത്രങ്ങളുള്‍പ്പെടെ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയായിരുന്നു റീഷയും കുടുംബവും ആശുപത്രിയിലേക്ക് പുറപ്പെട്ടത്. പിറകിലുള്ള വാഹനത്തിലുണ്ടായിരുന്നവര്‍ കാറില്‍ നിന്നും തീ പടരുന്നത് കണ്ട് പാഞ്ഞെത്തി. എന്നാല്‍ കാറിന്റെ ഡോര്‍ ലോക്കായി കൈകള്‍ പുറത്തിട്ട് രക്ഷിക്കുവാനായി നിലവിളിക്കുകയായിരുന്നു കുടുംബം.

മരിച്ച പ്രജിത്ത് തന്നെയാണ് കാറിന്റെ ബാക്ക് ഡോര്‍ ശ്രമപ്പെട്ട് തുറന്ന് നല്‍കിയത്. ഇരുന്നൂറ് മീറ്റര്‍ മാത്രം അകലെയുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്നും വാഹനമെത്തി തീയണച്ചപ്പോഴേക്കും റീഷയും പ്രജീത്തും വെന്തുതീര്‍ന്നിരുന്നു. പിന്‍സീറ്റിലുണ്ടായിരുന്ന റീഷയുടെ ഏഴ് വയസുകാരി ശ്രീ പാര്‍വ്വതി, അച്ഛന്‍ വിശ്വനാഥന്‍, അമ്മ ശോഭന, മകള്‍ ഇളയമ്മ സജ്‌ന എന്നിവരെ രക്ഷിക്കാനായി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!