HIGHLIGHTS : Malabar South Zone Inter Poly Football : Kottakkall Malabar Polytechnic won
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന മലബാര്‍ സൗത്ത് സോണ്‍ ഫുട്ബാള്‍ മത്സരത്തില്‍ SSM പോളിടെക്നിക് കോളേജ് തിരൂരിനെ പരാജയപ്പെടുത്തി മലബാര്‍ പോളിടെക്നിക് കോളേജ് വിജയികളായി.
ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നിശ്ചിതസമയത്ത് 1-1 സമനിലയില്‍ കലാശിച്ചതിനാല്‍ പെനാലിറ്റി ഷൂട്ട് ഔട്ട് ലാണ് വിജയികളെ തിരഞ്ഞെടുത്തത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. സകീര്‍ ഹുസൈന്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

കായിക അധ്യാപകനായ മാട്ടില്‍ ഷിംനാസിന്റെ നേതൃത്വത്തില്‍ ആയിരുന്നു മലബാര്‍ പോളിടെക്നിക് പരിശീലനം നേടിയത്. യൂണിവേഴ്‌സിറ്റിയില്‍ വച്ച് തന്നെ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ കുറ്റിപ്പുറം KMCT കോളേജിന്റെ തോല്‍പ്പിച്ചാണ് മലബാര്‍ പോളി ഫൈനലില്‍ എത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
