HIGHLIGHTS : ganja
മലപ്പുറം: മലപ്പുറത്ത് വന്‍ ലഹരിവേട്ട. അരക്കോടിയോളം രൂപയുടെ കഞ്ചാവുമായി മലപ്പുറത്ത് രണ്ടു പേര്‍ പൊലീസ് പിടിയില്‍. ആന്ധ്രയില്‍ നിന്നെത്തിച്ച 62 കിലോ കഞ്ചാവുമായി പാലാ സ്വദേശി ജോസി സെബാസ്റ്റ്യന്‍, തൊടുപുഴ സ്വദേശി പ്രകാശ് ജോസ് എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രയില്‍ നിന്നും കാറിലാണ് പ്രതികള്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ചത്. മൂന്ന് വലിയ പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ട് വന്നത്. ഡിക്കിയിലും സീറ്റിന് ഇടയിലും തുണികൊണ്ട് മൂടിയ നിലയിലായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മലപ്പുറം പൊലീസിന്റെ പരിശോധന. മലപ്പുറത്തും എറണാകുളത്തും വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചത്. മലപ്പുറം പൊലീസും ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത് .
വെള്ളിയാഴ്ച പുലര്‍ച്ചെ 10ന് മലപ്പുറം വലിയവരമ്പ് ബൈപാസില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മാരുതി സെന്‍ കാറിലായിരുന്നു പ്രതികള്‍ കഞ്ചാവ് കടത്തിയിരുന്നത്.പ്രതികള്‍ പല ജില്ലകളിലേക്കും കഞ്ചാവ് വില്‍പ്പനക്കായി എത്തിച്ചിട്ടുണ്ടെന്നും ഇവരുടെ കൂട്ടാളിയായ എറണാകുളം സ്വദേശിയെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജ രാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മലപ്പുറം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി ജിഷിലിന്റെ നേതൃത്വത്തില്‍ എസ്‌ഐ സിയാദ് കോട്ട, എ.എ സ്‌ഐമാരായ എസ് സജിത്ത് കെ എന്‍ അജയന്‍, പി കെ തുളസി, സിപിഒ സി ജിജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു