Section

malabari-logo-mobile

അട്ടപ്പാടിയിലും തൃശൂരും കാട്ടുതീ

HIGHLIGHTS : Forest fire in Attapadi and Thrissur

തൃശൂര്‍ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് ഭാഗത്തെ വനത്തില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് 1.30മുതല്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രിക്കാനാകാത്ത അവസ്ഥയാണ്. 5 കിലോമീറ്ററില്‍ അധികം വിസ്തൃതിയില്‍ വനം പൂര്‍ണ്ണമായി കത്തി നശിച്ചിട്ടുണ്ട്. തീ ജനവാസ മേഖലയുടെ അടുത്തേക്ക് എത്തുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. തീ പടരുന്ന സ്ഥലത്തേക്ക് അഗ്‌നിരക്ഷാ സേനക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയാണ്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജനവാസ മേഖലയില്‍ തീ പടരാതിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

അട്ടപ്പാടിയിലെ വീട്ടി ഊരിന് സമീപത്തും കാട്ടു തീ പടരുകയാണ്. മല്ലിശ്വരം മുടിയുടെ ഒരു ഭാഗമാണ് കത്തിക്കൊണ്ടിരിക്കുന്നത്. സൈലന്റ് വാലി ബഫര്‍സോണ്‍ മേഖല, കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന്, ചെമ്മണ്ണൂര്‍, തേന്‍വര മല വെന്തവട്ടി എന്നിവിടങ്ങളിലാണ് കാട്ടുതീ പടര്‍ന്ന് പിടിക്കുന്നത്. ജനവാസ മേഖലയില്‍ തീ പടരാതിരിക്കാന്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. 24 മണിക്കൂര്‍ പിന്നിട്ടിട്ടും മലയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുകയാണ്. വനംവകുപ്പ് ജീവനക്കാര്‍ തീ പടരുന്നത് തടയാന്‍ ഫയര്‍ലൈന്‍ തയ്യാറാക്കുന്നുണ്ട്. ഒപ്പം പാലക്കാട്, കഞ്ചിക്കോട് അഗ്‌നിരക്ഷാ നിലയങ്ങളിലെ ഓരോ യൂണിറ്റുകള്‍ ചെറാട് ജനവാസമേഖലയില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. വീടുകള്‍ക്ക് സമീപം തീയെത്താതിരിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. വ്യാഴാഴ്ച ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ മലയ്ക്കുതാഴെ ഇറങ്ങിനില്‍ക്കുന്നതിനാല്‍ തീയണയ്ക്കാന്‍ മലയിലേക്ക് കയറാന്‍ സാധിച്ചില്ല. വെള്ളി രാവിലെയാണ് കയറിച്ചെല്ലാവുന്ന സ്ഥലങ്ങളില്‍ തീകെടുത്താനായത്. തീ ജനവാസ മേഖലയിലെത്താതിരിക്കാന്‍ ജാഗ്രതയിലാണ് അഗ്‌നിരക്ഷാസേന. സ്ഥലത്ത് വനംവകുപ്പിന് പുറമെ മലമ്പുഴ പൊലീസും ക്യാമ്പ് ചെയ്തിട്ടുണ്ട്.

sameeksha-malabarinews

മലമ്പുഴ ചെറാട് മലയിലെ തീയണഞ്ഞില്ല. 24 മണിക്കൂര്‍ പിന്നിട്ടിട്ടും മലയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുകയാണ്.

നെല്ലിയാമ്പതി വനത്തില്‍ കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നു. ഒലിപ്പാറ, നേര്‍ച്ചപ്പാറ ഭാഗങ്ങളില്‍നിന്ന് വ്യാഴാഴ്ച പടര്‍ന്ന കാട്ടുതീയാണ് ആലുംപതി, മുരുക്കുംചാല്‍ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പടര്‍ന്നത്. വാച്ചര്‍മാരും ജീവനക്കാരും ഫയര്‍ ലൈന്‍ തെളിക്കുന്ന ബ്ലോഗര്‍ മെഷീനുകളെത്തിച്ച് തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു.
കാട്ടുതീയുടെ ഗതി നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയ വാച്ചര്‍മാരുമായി നിരന്തരം ബന്ധപ്പെട്ട് തീ ഏത് കുന്നിന്‍ ചെരുവിലേക്കാണ് നീങ്ങുന്നതെന്ന് നിരീക്ഷിച്ചാണ് ഫയര്‍ ലൈന്‍ നിര്‍മിക്കുന്നത്. പകല്‍ സമയത്തും വനത്തില്‍ പുക ഉയരുന്നുണ്ട്. പോത്തുണ്ടി, നെല്ലിയാമ്പതി, തിരുവഴിയാട്, മംഗലം പ്രദേശങ്ങളില്‍ നിന്നുള്ള വാച്ചര്‍മാരും തീ അണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കാളികളായി. ആലുംപതി, മുരുക്കുംചാല്‍ ഉള്‍വനങ്ങളിലാണ് പകല്‍ കൂടുതല്‍ തീ പടര്‍ന്നത്. ദൗത്യസംഘം ഉള്‍വനത്തില്‍ പോയശേഷവും മാനംകൊട്ടപ്പറ്റ, പുത്തന്‍ചള്ള തുടങ്ങിയ പ്രദേശങ്ങളില്‍ വീണ്ടും തീ പടര്‍ന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!