Section

malabari-logo-mobile

കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

HIGHLIGHTS : The High Court temporarily stayed the arrest of K Sudhakaran

തിരുവന്തപുരം: മോസണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. കെ സുധാകരന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 21 വരെ സുധാകരനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു. കേസില്‍ രണ്ടാം പ്രതിയാണ് കെ സുധാകരന്‍.

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നുമാണ് സുധകാരന്‍ ഹര്‍ജിയില്‍ പറയുന്നത്.

sameeksha-malabarinews

അതെസമയം തട്ടിപ്പ്‌കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുന്നതിന് കെ സുധാകരന്‍ സാവകാശം തേടിയിരുന്നു. ഈ മാസം 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് സുധാകരന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. ഈ മറുപടി പരിശോധിച്ച ശേഷം ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കും.

കെ സുധാകരെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വെച്ച് 2018 നവംബര്‍ 22ന് 25 ലക്ഷം രൂപ കൈമാറിയെന്നും അത് സുധാകരന്റെ സാന്നിധ്യത്തിലായിരുന്നവെന്നുമാണ് പരാതിക്കാരന്‍ ക്രൈംബ്രാഞ്ചിന് മൊഴിന്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!