സംവിധായകന്‍ രാമസിംഹന്‍ (അലി അക്ബര്‍) ബിജെപി വിട്ടു

സംവിധായകന്‍ രാമസിംഹന്‍ (അലി അക്ബര്‍) ബിജെപി വിട്ടു .പാര്‍ട്ടിയില്‍ കലാകാരന്മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപി അധ്യക്ഷന് ഇമെയില്‍ വഴിയാണ അലിഅക്ബര്‍ രാജിക്കത്ത് കൈമാറിയത്.

കലാകാരന്മാര്‍ തെരഞ്ഞെടുപ്പുകളിലെ പ്രദര്‍ശന വസ്തുവല്ലെന്നും കലാകാരന്മാരാണ് ലോകത്തെ മുന്നോട്ട് നയിക്കുന്നത് എന്ന ബോധം ഉണ്ടാകണമെന്നും അലി അക്ബര്‍ പറയുന്നു. ദേശീയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയാമെന്നും അലി അക്ബര്‍ പറഞ്ഞു

അലി അക്ബര്‍ 2022 ജനവരിയിലാണ് ഇസ്ലാം മതം വിട്ട് ഹൈന്ദവ മതം സ്വീകരിച്ചത് .തുടര്‍ന്ന് രാമസിംഹന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു .

സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top