ഫറോക്ക്:തടിയുമായിവന്ന ലോറി ഫറോക്ക് പഴയ പാലത്തില്‍ കുടുങ്ങി ഗതാഗതം തടസപ്പെട്ടു.
ഇന്നലെ പുലര്‍ച്ചയോടെയാണ് സംഭവം. കണ്ണൂര്‍ ഇരിട്ടിയില്‍നിന്ന് റബ്ബര്‍ തടികളുമായി പെരുമ്പാവൂരിലേക്ക് വരുകയായിരുന്ന ലോറിയാണ് ഫറോക്ക് പഴയപാലത്തില്‍ കുടുങ്ങിയത്. ലോറി പാലത്തില്‍നിന്ന് മുന്നോട്ടെടുത്തതോടെ സുരക്ഷാ കമാനത്തില്‍തട്ടി മരംകെട്ടിയ കയറുപൊട്ടി മരത്തടികള്‍ പാലത്തിലേക്കും റോഡിലേക്കും ചിതറുകയായിരുന്നു. പുലര്‍ച്ചെയായതിനാല്‍ അപകടം ഒഴിവായി.
എറെ പണിപ്പെട്ട് ജീവനക്കാര്‍ തന്നെയാണ് മരം പാലത്തില്‍നിന്ന് റോഡരികിലേക്ക് മാറ്റി ഗതാഗത തടസ്സം നീക്കിയത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് അറ്റകുറ്റപ്പണികഴിഞ്ഞ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്. തുടര്‍ന്ന് പാലത്തിലെ സുരക്ഷാകമാനത്തില്‍ വാഹനങ്ങള്‍ ഇടിക്കുന്നത് പതിവായതോടെ പാലത്തിന്റെ ഇരുഭാഗങ്ങളിലും പത്തുമീറ്റര്‍ മാറി ഇരുമ്പിന്റെ മറ്റൊരു സുരക്ഷാകമാനം അധികൃതര്‍ സ്ഥാപിച്ചിരുന്നു. ഇതും കണ്ടെയ്‌നര്‍ ലോറികള്‍ ഇടിച്ച് തകര്‍ന്നിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




