കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ സെഷന്‍സ് ജഡ്ജി വസ്തുതാ പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ജില്ലാ സെഷന്‍സ് ജഡ്ജാണ് അന്വേഷിക്കേണ്ടത്. അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ഇതിന് പൊലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.ഒരുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മൂന്ന് തവണ മാറിയതിനെതിരെ അതിജീവിത ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം ഈ തെളിവുകള്‍ക്ക് പിന്നില്‍ നടന്നിട്ടുണ്ടെങ്കില്‍ അത് തന്നെ വ്യക്തിപരമായി ബാധിക്കുമെന്ന് അതിജീവിത കോടതിയെ അറിയിച്ചിരുന്നു. അതുതൊണ്ട് കോടതി ഇതുസംബന്ധിച്ച് നടപടിയെടുക്കേണ്ടത് തന്റെ മൗലികാവകാശമാണെന്നും അതിജീവിത പറഞ്ഞിരുന്നു.




