ബദാം കൊണ്ടൊരു ഹല്‍വ 

ആവശ്യമായ ചേരുവകള്‍

ബദാം കുതിര്‍ത്ത് തൊലികളഞ്ഞത് – 1 ½ കപ്പ്
നെയ്യ് – 1/2 കപ്പ്
റവ – 1/2 കപ്പ്
കുങ്കുമപ്പൂവ് – ഒരു നുള്ള്
പാല്‍ – 1 കപ്പ്
കാസ്റ്റര്‍ പഞ്ചസാര – 1 1/4 കപ്പ്
ബദാം അരിഞ്ഞത് – അല്‍പ്പം

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ബദാം ചോപ്പ് ചെയ്‌തെടുക്കുക. ഒരു നോണ്‍-സ്റ്റിക് പാനില്‍ ആവശ്യത്തിന് നെയ്യൊഴിച്ചു ചൂടാക്കി റവ ചേര്‍ത്ത് ഇളം സ്വര്‍ണ്ണ നിറമാകും വരെ വറുക്കുക.ശേഷം അതിലേക്ക് ബദാം ചേര്‍ത്ത് ഈ മിശ്രിതം മണം വരുന്നത് വരെ വറുക്കുക. ഇതിലേക്ക് 1 കപ്പ് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി 1-2 മിനിറ്റ് വേവിക്കുക. ശേഷം കുങ്കുമപ്പൂ, പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതം കട്ടിയാകുന്നതുവരെ വേവിക്കുക. ബാക്കിയുള്ള നെയ്യ് ഒഴിച്ച് 2-3 മിനിറ്റ് വേവിക്കുക, ശേഷം പാന്‍ ഇറക്കിവെക്കുക. ഹല്‍വ ഒരു പാത്രത്തിലേക്ക് മാറ്റുക, ശേഷം അരിഞ്ഞ ബദാം കൊണ്ട് അലങ്കരിച്ച് ചൂടോടെ സെര്‍വ് ചെയ്യാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top