മൂന്നിയൂരില്‍ നടപടി ശക്തമാക്കി ആരോഗ്യ വകുപ്പ്

HIGHLIGHTS : The Health Department has stepped up action in Munniyur

തിരൂരങ്ങാടി: ഹെല്‍ത്തി കേരള പ്രോഗ്രാമിന്റെ ഭാഗമായി മൂന്നിയൂര്‍ പഞ്ചായത്ത് പരിധിയില്‍ പതിനേഴ് കച്ചവട സ്ഥാപനങ്ങളില്‍ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യം, ഭക്ഷ്യയോഗ്യ മല്ലാത്ത ഭക്ഷണം, കൊതുക് വളരുന്ന സാഹചര്യം എന്നിവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലും, ജല പരിശോധന റിപ്പോര്‍ട്ട്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലും നാല് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും, രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. മൂന്നിയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹസിലാലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജൈസല്‍, പ്രശാന്ത്, പ്രദീപ് കുമാര്‍, അശ്വതി എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ നടപടി ശക്തമാക്കും എന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് റഫീഖ് പുള്ളാട്ട് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!