വിവാഹത്തിനു സ്ത്രീധനമായി നല്‍കിയ 11 ലക്ഷം രൂപ വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരിച്ചുനല്‍കി നവവരന്‍. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ സൗരഭ് ചൗഹാന്‍ ആണ് വധുവിന്റെ മാതാപിതാക്കള്‍ക്ക് സ്ത്രീധനമായി നല്‍കിയ പണം തിരികെ നല്‍കിയത് .
നല്ല മാറ്റത്തിനുള്ള ആദ്യപടിയായി ഇതിനെ കാണണം എന്ന് കിസാന്‍ മസ്ദൂര്‍ സംഗതന്‍ ദേശീയ പ്രസിഡണ്ട് താക്കൂര്‍ പുരന്‍ സിങ് പറഞ്ഞു.
ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിലെ ലഗാന്‍ ഗ്രാമത്തിലാണ് ഈ ശ്രദ്ധേയമായ സംഭവം നടന്നത്.
തനിക്ക് ഒരു രൂപ മാത്രം ദക്ഷിണയായി തന്നാല്‍ മതി എന്നായിരുന്നു വരന്റെ നിലപാട് .മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകള്‍ പ്രിന്‍സ് ആണ് സൗരഭിന്റെ വധു.
വരന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത് .
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




