കോട്ടയം :മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ അര്‍ജന്റീന ആരാധകനായ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ സ്വദേശി അമീന്‍ മുഹമ്മദ് (21) ആണ് മരിച്ചത്.
ഷോക്കേറ്റതിനെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
കോട്ടയം താഴത്തങ്ങാടിയില്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കവുങ്ങ് മുറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേര്‍ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമാവുകയായിരുന്നു.
ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് ബിരുദധാരിയായ അമീന്‍ മുഹമ്മദ് കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ ഷെഫ് ആയി ജോലി ലഭിച്ചിരുന്നു. ജോലിയില്‍ പ്രവേശിക്കുന്നതിന് തലേദിവസമാണ് അമീന് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




