പരപ്പനങ്ങാടിയില്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഗ്ലാസുകള്‍ തകര്‍ത്തു

പരപ്പനങ്ങാടി : സൂപ്പര്‍മാര്‍ക്കറ്റിന്റെ ഗ്ലാസുകള്‍ തകര്‍ത്തു. കുരിക്കള്‍ റോഡിനു സമീപം പ്രവര്‍ത്തിക്കുന്ന സമൃദ്ധി സൂപ്പര്‍ സ്റ്റോറിന്റെ ചില്ലുകളാണ് ഇന്നലെ രാത്രി ഒരു സംഘം എറിഞ്ഞു തകര്‍ത്തത്.

അഞ്ഞൂറോളം കുടുംബങ്ങള്‍ ചേര്‍ന്നു നടത്തുന്ന സ്ഥാപനമാണ്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ചെയ്തതെന്ന് സ്റ്റോറിന്റെ നടത്തിപ്പുകാര്‍ ആരോപിച്ചു .സി.സി.ടി.വി.യില്‍ മുഖം മൂടി ധരിച്ചവരാണ് ചില്ല് എറിഞ്ഞു തകര്‍ത്തതെന്ന് വ്യക്തമായിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top