ലോറി ബൈക്കില്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ടു

കോട്ടക്കല്‍:ലോറി ബൈക്കിലിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഏഷ്യനെറ്റ് മലപ്പുറം ബ്യൂറോയില്‍ ജോലി ചെയ്യുന്ന തിരൂര്‍ അന്നാര സ്വദേശി ജിതേഷ്( ജിത്തു) ആണ് മരണപ്പെട്ടത്.

ചെറുകുന്ന് വെച്ച് ഇന്ന് രാവിലെ 8:00 മണിയോടെയാണ് അപകടം സംഭവിച്ചത്.

ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തെക്കനന്നാര കോടാടത്ത് പരേതനായ രാവുണ്ണിയുടെയും പ്രസന്നയുടെയും മരാണ്. മാതൃഭൂമി ന്യൂസ്,ഏഷ്യാനെറ്റ് ന്യൂസ് എന്നിവയ്ക്ക് വേണ്ടി ഡ്രൈവറായും താത്ക്കാലിക ക്യാമറമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടി.സി.വി.ചാനല്‍ ക്യാമറമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:ശ്രീജിത. മകള്‍ :റിഥിമ ലക്ഷ്മി. സഹോദരന്‍ : ജറില്‍ (ദുബായ്) , ജിമ .

 

 

Share news
error: Content is protected !!
Scroll to Top