യാത്രക്കിടയില്‍ ചില്ല് തകര്‍ന്നുവീണു: താനൂര്‍ സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മനോധൈര്യത്താല്‍ ഒഴിവായത് വന്‍ ദുരന്തം

പൊന്നാനി: കെഎസ്ആര്‍ടിസി ബസ് ഓട്ടത്തിനിടയില്‍ മുന്‍വശത്തെ ചില്ല് തകര്‍ന്നു വീണു. പൊന്നാനിക്കും പുതുപൊന്നാനിക്കും ഇടയിലാണ് സംഭവം. നിറയെ യാത്രക്കാരുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് കോഴിക്കോട് നിന്നും ഗുരുവായൂരിലേക്കുള്ള യാത്രയിലായിരുന്നു. പൊന്നാനി ഹാജിയാര് പടിയില്‍ എത്തുമ്പോഴാണ് മുന്‍വശത്തെ ചില്ല് തകര്‍ന്നു വീണത്. ഡ്രൈവറുടെ മുഖത്തും കണ്ണിലും ചില്ലു പതിച്ചെങ്കിലും മനോധൈര്യം കൈവിടാതെ ഡ്രൈവര്‍ വാഹനം ഒതുക്കി നിര്‍ത്തുകയായിരുന്നു.

സാരമായി പരിക്കേറ്റ ഡ്രൈവറെ ഉടന്‍ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

താനൂര്‍ സ്വദേശിയായ പൂഴിക്കല്‍ അനില്‍ കുമാര്‍ ആയിരുന്നു കെഎസ്ആര്‍ടിസി ബസ് ഓടിച്ചിരുന്നത്. ബസ് യാത്രക്കാരായ രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു.

 

Share news
error: Content is protected !!
Scroll to Top