പ്രണയിച്ചു വിവാഹം കഴിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ദില്ലി:പ്രണയിച്ച പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ച യുവാവിന് ക്രൂര മര്‍ദ്ദനം. 22 കാരനായ യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിക്കുകയും ചെയ്തു. ദില്ലി രജൗരി ജില്ലയിലാണ് ഈ ക്രൂര സംഭവം നടന്നത്.

ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടിയും യുവാവും. ഇവരെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും ദില്ലിവിട്ട് ഒളിച്ചോടിപ്പോയി വിവാഹിതരാവുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞദിവം ഇവര്‍ നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു.

ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെയും യുവാവിന്റെയും പരാതിയില്‍ വീട്ടകാര്‍ക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും പോലീസ് കേസെടുത്തു.

Share news
error: Content is protected !!
Scroll to Top