കര്‍ഷകര്‍ക്കു ടൂറിസം സാധ്യതകള്‍ പ്രയോജനപെടുത്തുക എന്ന ലക്ഷ്യത്തോടെ ഉത്തരവാദിത്ത ടൂറിസം ഓണ്‍ലൈന്‍ പരിശീലനം ആരംഭിക്കുന്നു

വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിവിധ ഓണ്‍ലൈന്‍ പരിശീലനം ആരംഭിക്കുന്നു. പുരയിട കൃഷി ചെയ്യുന്നവര്‍ക്കായി പരിശീലനം നടത്തുന്നു. കര്‍ഷകര്‍ക്കു ടൂറിസം സാധ്യതകള്‍ പ്രയോജനപെടുത്തുക എന്നതാണ് പരിശീലനം വഴി ലക്ഷ്യമിടുന്നത.

ഇതോടൊപ്പം യൂണിറ്റുകളായി മിഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍, കരകൗശല വസ്തു നിര്‍മിക്കുന്നവര്‍, കലാകാരന്‍മാര്‍, പരമ്പരാഗത തൊഴിലുകള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് അവരുടെ ഉത്പനങ്ങള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ വെബ് സൈറ്റിലൂടെ വില്‍ക്കാം.

പരിശീലനത്തിനുള്ള അപേക്ഷ ഡിസംബര്‍ 31 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് rtmission.mpm@gmail.com ലോ 9746186206 എന്ന നമ്പറിലോ ബന്ധപ്പെടണം.

Share news
error: Content is protected !!
Scroll to Top