സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് എട്ടാം ക്ലാസ്സുകാരന് ദാരുണാന്ത്യം

ചങ്ങരംകുളം:സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് എട്ടാം ക്ലാസ്സുകാരന്‍ മരിച്ചു. ചിയാനൂര്‍ കറുകത്തൂര്‍ ചെട്ടിപ്പടി സ്വദേശി മുര്‍ക്കത്ത് ശ്രീനിവാസന്റെ മകന്‍ അഭിജിത്ത് ആണ് മരിച്ചത്.

ചാലിശേരി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിജിത്ത് സ്‌കൂളിലേക്ക് യൂണിഫോം വാങ്ങുന്നതിന് വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു. താടിപ്പടിയിലെ യൂറോടെക് ഗോഡൗണിന് സമീപത്തെ വളവും, ഇറക്കവും വരുന്നഭാഗത്ത് നിയന്ത്രണം വിട്ട സൈക്കിള്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.

റോഡില്‍ തലയടിച്ച് വീണ് പരിക്കേറ്റ അഭിജിത്തിനെ, ശബ്ദം കേട്ട് ഓടി വന്ന നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും, വിദഗ്ദ ചികിത്സക്കായി തൃശുരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുക.

 

Share news
error: Content is protected !!
Scroll to Top