മലപ്പുറം: കൊണ്ടോട്ടി സബ് ആര്‍ടി ഓഫീസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.ആര്‍ടി ഓഫിലെ സേവനങ്ങള്‍ക്ക് ഏജന്റ് മുഖാന്തരം കൈകൂലി സ്വീകരിക്കുകയും അതിലെ 20 ശതമാനം വിഹിതം ഏജന്റിനുവേണ്ടി നല്‍കുന്നു വെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ഓഫീസ് ക്ലാര്‍ക്കിന്റെ മേശയുടെ അടിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 1750 രൂപ കണ്ടെത്തി. ഓഫീസില്‍ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം മൂവ്‌മെന്റ് രജിസ്റ്ററില്‍ രേഖപ്പടുത്താതെ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ നിന്ന് വിട്ട് നിന്നതായും ചില വാഹനങ്ങളില്‍ നികുതി അടയ്ക്കാത്തതിനാല്‍ രേഖകള്‍ അനധികൃതമായി പിടിച്ചുവെച്ചതായും ഓഫീസ് ജിവനക്കാര്‍ ഓണ്‍ലൈന്‍ മുഖാന്തിരം കൈക്കൂലി പണമിടപാട് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.




