Section

malabari-logo-mobile

ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് സമൂഹത്തിന്റെ മൊത്തം അഭിപ്രായം; സാദിഖലി ശിഹാബ് തങ്ങള്‍

HIGHLIGHTS : The general opinion of the community is that the League is not a communal party; Sadiqali Shihab Thangal

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാടില്‍ മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങള്‍. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് സമൂഹത്തിന്റെ മൊത്തം അഭിപ്രായം
എംവി ഗോവിന്ദന്‍ പറഞ്ഞതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കി.

sameeksha-malabarinews

ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഗോവിന്ദന്‍ മാഷ് ഒരു സത്യം പറഞ്ഞു. അത്രയേ ഉള്ളൂ. ലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്ന് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും മനസിലാകും. ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും വേണ്ടിയാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. മതേതരത്വം, മതസൗഹാര്‍ദം, ജനാധിപത്യം എന്നിവ ശക്തിപ്പെടുത്തുന്നതാണ് ലീഗിന്റെ പ്രവര്‍ത്തന രീതികള്‍. അത് മനസിലായവര്‍ കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നുപറഞ്ഞെന്നേയുള്ളൂ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!