അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം

വള്ളിക്കുന്ന്: അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം. അരിയല്ലൂര്‍ വിഷവൈദ്യശാലക്ക് സമീപംനടന്ന സമാപന ചടങ്ങ് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുതിയ മാതൃകകള്‍ സ്വീകരിച്ച് സഹകരണ പ്രസ്ഥാനത്തിന് മുന്നേറാനാണമെന്ന് മന്ത്രി പറഞ്ഞു. സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിക്കാന്‍ കേരളത്തില്‍ സഹകരണ മേഖലക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളിലൂടെ പണത്തിന്റെ ഒഴുക്ക് നിര്‍ബാധം തുടരണം. ഇതിനായുള്ള സംരംഭങ്ങള്‍ ആരംഭിക്കാനാകണം. സഹകരണ പ്രസ്ഥാനത്തിന്റെ ശേഷി ഉപയോഗിച്ച് ജനങ്ങളെ എങ്ങനെ സംരക്ഷിക്കാനാകുമെന്ന മാതൃകയും സംസ്ഥാനത്ത് കണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

പി അബ്ദുള്‍ ഹമീദ് എം എല്‍ എ അധ്യക്ഷനായി. ബാങ്കിന്റെ മുന്‍ ഭരണ സമിതി അംഗങ്ങള്‍, മുന്‍ ജീവനക്കാര്‍, അരിയല്ലൂരിലെ കലാ- കായിക – സാഹിത്യ മുള്‍പ്പടെയുള്ള മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, വൈസ് പ്രസിഡണ്ട് കെ മനോജ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഇ അനീഷ്, സഹകരണ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ ടി വിനോദ്, വള്ളിക്കുന്ന് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി വിനോദ് കുമാര്‍, തിരൂരങ്ങാടി താലൂക്ക് മാര്‍ക്കന്റയിന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് സി സുനില്‍ കുമാര്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ വേലായുധന്‍ വള്ളിക്കുന്ന്, അഡ്വ. രവി മംഗലശ്ശേരി, ദീപ പുഴക്കല്‍, ടി പി വിജയന്‍, സി സുബ്രമണ്യന്‍, ബാബു പള്ളിക്കര, മൊയ്തീന്‍കോയ, ഷിജു ചേര്യങ്ങാട്ട്, ശശിധരന്‍ കരിങ്കല്ലായി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ സ്മിത റിപ്പോര്‍ട്ടവതരിപ്പിച്ചു.

ബാങ്ക് പ്രസിഡണ്ട് ഇ നരേന്ദ്രദേവ് സ്വാഗതവും പി വിനീഷ് നന്ദിയും പറഞ്ഞു. വൈകിട്ട് എന്‍ എസ് മാധവന്റെ കഥയുടെ സ്വതന്ത്ര നാടകാവിഷ്‌ക്കാരം ഹിഗ്വിറ്റ തൃശൂര്‍ റിമംബറന്‍സ് തിയ്യറ്റര്‍ ഗ്രൂപ്പ് അവതരിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top