Section

malabari-logo-mobile

ഗംഗ കരകവിഞ്ഞു; വാരണസിയില്‍ പ്രളയം

HIGHLIGHTS : The Ganges overflowed; Flood in Varanasi

ഉത്തര്‍പ്രദേശ്:  ഗംഗയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ നദിയുടെയും പോഷകനദികളുടെയും തീരത്തുള്ള നിരവധി കാര്‍ഷിക, പാര്‍പ്പിട മേഖലകളില്‍ വെള്ളം കയറി. ഗംഗയിലും അതിന്റെ കൈവഴിയായ വരുണയിലും വെള്ളപ്പൊക്കം ബാധിച്ചതായും ജില്ലയില്‍ 228.69 ഹെക്ടര്‍ കൃഷിനാശമുണ്ടായതായും ജില്ലാ ഭരണകൂടം പ്രസ്താവനയില്‍ പറഞ്ഞു. ജില്ലയിലെ 18 മുനിസിപ്പല്‍ വാര്‍ഡുകളെ 80 ലധികം ഗ്രാമങ്ങളെയുമാണ് പ്രളയഭീഷണി നേരിടുന്നതായി അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ 10 മണിയോടെ ഗംഗയുടെ ജലനിരപ്പ് 71.26 മീറ്ററും 71.50 മീറ്ററും കടന്നതായി സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ അറിയിച്ചു. വാരണാസി സദറിലെ 68 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്നും 10,104 പ്രളയബാധിതരെ 18 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായും സുഡ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (സദര്‍) ഹന്‍സിക ദീക്ഷിത് പറഞ്ഞു.

sameeksha-malabarinews

തീര്‍ഥ ഘട്ടങ്ങളില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അസിഘട്ട് മുതല്‍ നമോഘട്ട് വരെയുള്ള പ്രദേശം പൂര്‍ണമായി വെള്ളത്തിലായി. ഹരിശ്ചന്ദ്രഘട്ടിലും മണികര്‍ണിക ഘട്ടിലും മൃതദേഹങ്ങള്‍ സമീപത്തെ തെരുവുകളിലോ വീടിന്റെ ടെറസുകളിലോ ദഹിപ്പിക്കുകയാണ.്
വാരാണസി എംപിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി ജില്ലാ മജിസ്ട്രേട്ടുമായി ബന്ധപ്പെട്ട് പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!