എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പുതിയ സിപിഐഎം സംസ്ഥാന സെക്രട്ടറി. അനാരോഗ്യം കാരണം കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് ഒഴി്ഞ്ഞു.ഒഴിയുന്ന സ്ഥാനത്തേക്ക് പകരം സെക്രട്ടറിയെ തീരുമാനിക്കാന്‍ നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
എം.എ.ബേബി, എം.വിജയരാഘവന്‍ ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍ എന്നിവര്‍ സാധ്യതാ പരിഗണനയിലുണ്ടായിരുന്നു. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതിനാല്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടെ വലിയ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് സൂചന.
യോഗത്തിന് മുന്നോടിയായി വിശ്രമത്തില്‍ കഴിയുന്ന കോടിയേരിയെ കാണാന്‍ നേതാക്കള്‍ എകെജി ഫ്‌ലാറ്റിലേക്കെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദര്‍ശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച ശേഷമാണ് നേതാക്കള്‍ കോടിയേരിയുടെ ഫ്‌ലാറ്റില്‍ എത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നത്.
സെക്രട്ടറി സ്ഥാനത്തു നിന്നും മാറാനുള്ള സന്നദ്ധത കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടായിരുന്നു




