പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭ ഓഫീസിന്റെ മുന്‍വശം അജ്ഞാതര്‍ അടിച്ചു തകര്‍ത്തനിലയില്‍ . ഓഫീസിന്റെ മുന്‍വശത്തെ ഗ്ലാസ് ഡോറാണ് അടിച്ച് തകര്‍ത്തിരിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം ഉണ്ടായത്. ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് ഗ്ലാസ്‌ഡോര്‍ തകര്‍ത്തനിലയില്‍ കണ്ടത്. ഉടനെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.
വിവര മറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് പരിശോധനടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




