Section

malabari-logo-mobile

വനം വകുപ്പ് എത്തിയില്ല; പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി വീട്ടിൽ തള്ളിയ സംഭവത്തിൽ പരാതി നൽകി വനിതാപഞ്ചായത്ത് അംഗം

HIGHLIGHTS : The Forest Department did not arrive; A woman panchayat member lodged a complaint about the snake being tied in a sack and thrown into the house

പത്തനംതിട്ട: പത്തനംതിട്ട ചെന്നീർക്കരയിൽ വീട്ടിലേക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി തള്ളിയ സംഭവത്തിൽപരാതി നൽകി വനിതാ പഞ്ചായത്ത് അംഗം. കേസുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു ടി ചാക്കോ പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയം ഇല്ല. പൊലീസ് അന്വേഷണം നടക്കട്ടെ എന്നാണ്  ചെന്നീർക്കര പഞ്ചായത്ത് അംഗംബിന്ദു വ്യക്തമാക്കുന്നത്.

വ്യാഴാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. രാത്രി 11 മണിയോട് കൂടി വെട്ടോലമല ഭാഗത്ത് നിന്നൊരു ഫോൺകോള്‍ വന്നുവെന്ന് ബിന്ദു പറയുന്നു. പെരുമ്പാമ്പിനെ കണ്ടുവെന്നാണ് ഫോണില്‍ പറഞ്ഞത്. വനം വകുപ്പിനെവിവരം അറിയിക്കാമെന്ന് അവരോട് പറയുകയും വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. വനം വകുപ്പിൽ നിന്ന്ആളുകള്‍ എത്തും മുമ്പ് കുറച്ച് പേര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി തന്‍റെ വീട്ടില്‍ കൊണ്ട്തള്ളുകയായിരുന്നുവെന്ന് ബിന്ദു പറഞ്ഞു.

sameeksha-malabarinews

മൂന്ന് സ്ത്രീകള്‍ മാത്രമുള്ള വീട്ടിൽ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളിയെന്നും അതിൽ കര്‍ശന നടപടിവേണമെന്നുമാണ് പഞ്ചായത്ത് അംഗം ആവശ്യപ്പെടുന്നത്. വനം വകുപ്പില്‍ നിന്ന് വരാൻ താമസിച്ചപ്പോള്‍അതിന്‍റെ ദേഷ്യത്തിന് നാട്ടുകാരില്‍ ആരോ ആണ് ഇത് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. വനം വകുപ്പ്എത്തിയാണ് ബിന്ദുവിന്‍റെ വീട്ടില്‍ നിന്ന് പെരുമ്പാമ്പിനെ കൊണ്ട് പോയത്. വനം വകുപ്പ് വിളിച്ചറിയിച്ച് 40 മിനിറ്റിന് ഉള്ളില്‍ തന്നെ സ്ഥലത്ത് എത്തിയതെന്നാണ് മെമ്പര്‍ പറയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!