ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്‌നങ്ങളിലൊന്നാണ്,അൽപം ഭക്ഷണം കഴിച്ചാൽ ഉടൻ വയർ വീർത്തു വരുന്നത് (Bloating). ഇതിന്റെ കാരണങ്ങൾ പലതാണ്. ശരിയായ ഭക്ഷണരീതി ഇല്ലാത്തതും, ദഹനസംബന്ധമായ പ്രശ്നങ്ങളും,മലബന്ധം,അടിവയറ്റിലെ ഗ്യാസ് തുടങ്ങിയവ ചില കാരണങ്ങളാണ്.ബ്ലോട്ടിങ് കുറയ്ക്കാൻ ചില വഴികൾ നോക്കാം…….
– ചെറുചൂടുള്ള പാലിൽ – ഇഞ്ചി ചെറുകഷ്ണങ്ങളാക്കി 5-10 മിനിറ്റ് വെള്ളത്തിൽ തിളപ്പിക്കുക,ശേഷം അരിച്ചെടുത്ത് ഈ ചായ കുടിക്കുക. ഇത് ദഹനം എളുപ്പമാക്കാനും ബ്ലോട്ടിങ് കുറയ്ക്കാനും സഹായിക്കും.
– ഭക്ഷണത്തിന് ശേഷം ഒരു ടീസ്പൂൺ പെരുംജീരകം ചവയ്ക്കുക അല്ലെങ്കിൽ ചൂടുവെള്ളത്തിലിട്ടു കുടിക്കുക. പെരുംജീരകം ഗ്യാസ്, ബ്ലോട്ടിങ് എന്നിവയ്ക്ക് നല്ലതാണ്.
– പെപ്പർമിന്റ് ടീ കുടിക്കുന്നത് ദഹനനാളത്തിന്റെ പേശികൾക്ക് അയവ് വരുത്തുകയും, ബ്ലോട്ടിങും,അസ്വസ്ഥതയും ലഘൂകരിക്കുകയും ചെയ്യും.
മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുക. മഞ്ഞളിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതിനാൽ, ഇത് ദഹനത്തെ സഹായിക്കുകയും ബ്ലോട്ടിങ് കുറയ്ക്കുകയും ചെയ്യും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




