Section

malabari-logo-mobile

പതാക വാഹകന്‍ ഓര്‍മകളുമായെത്തി; ഈ ഓര്‍മ്മകള്‍ സ്‌കൂള്‍ അധികൃതര്‍ക് വീണു കിട്ടിയ നിധി

HIGHLIGHTS : The flag bearer came with memories; these memories were the treasure the school authorities had fallen for

ഹംസ കടവത്ത് .

പരപ്പനങ്ങാടി :1947 ഓഗ : 15 ന് രാജ്യത്തിന്റെ ത്രിവര്‍ണ പതാക അഭിമാനപൂര്‍വം വാനിലുയര്‍ത്തിയ വിദ്യാര്‍ത്ഥി ലീഡര്‍ 90 ന്റെ നിറവില്‍ ഓര്‍മ്മയുടെ ഓളങ്ങള്‍ പരതി വിദ്യാലയത്തിലെത്തി. നാടിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ചെങ്ങാട് ആലിക്കുട്ടി എന്ന പതിനാലുകാരന്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിയും പരപ്പനങ്ങാടി ടൗണ്‍ ജി. എം. എല്‍. പി. സ്‌ക്കൂളിന്റെ ലീഡറുമാണ്. സ്‌കൂള്‍ ലീഡറെന്നാല്‍ അന്ന് എല്ലാമാണ് , രക്ഷിതാക്കള്‍ വിദ്യാലയത്തിലേക്ക് തിരിഞ്ഞു നോക്കാത്ത കാലം, പി. ടി. എ, എസ്.എം. സി, എം.ടി. എ. ബോഡികളൊ പാചക തൊഴിലാളികളൊ ഇല്ലാത്ത കാലം, അന്നും ഇന്നും കെ. വി. സ്‌ക്കൂള്‍ എന്ന പേരിലറിയപെടുന്ന പരപ്പനങ്ങാടി ടൗണ്‍ ജി. എം. എല്‍. പി. സ്‌ക്കൂളിന്റെ അന്നത്തെ പ്രധാനധ്യാപികന്‍ അക്ഷര വിപ്ലവകാരി കെ.വി. മാഷ് എന്ന കെ. വി. കുഞ്ഞി മുഹമ്മദ് മാഷായിരുന്നു. ഔപചാരിക വിദ്യഭ്യാസത്തിന്റെ ബാല പാഠങ്ങള്‍ സമൂഹത്തിന് കൈമാറാനായി മാഷ് നടത്തിയ ത്യാഗവും സാഹസവും ചരിത്രത്തിന്റെ ഭാഗമാണ്. കെ.വി. മാഷെ വലം കയ്യായ സ്‌ക്കൂള്‍ ലീഡര്‍ക് അധ്യാപകരെക്കാള്‍ ഉത്തരവാദിത്വങ്ങളുടെ ഭാരമുണ്ടായിരുന്നു.മറ്റു പല വിദ്യാര്‍ത്ഥികളെയും പോലെ എട്ടു വര്‍ഷമെടുത്താണ് അവസാനം അഞ്ചാം ക്ലാസിലും തോറ്റ് ആലി കുട്ടി പ്രാഥമിക വിദ്യഭ്യാസത്തിന്റെ കടമ്പ കടന്നത്. വിദ്യാലയ ജീവിതത്തിലെ ഓര്‍മ്മകള്‍ ഏറെ മറന്നു പോയെങ്കിലും രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ മുഹൂര്‍ത്തത്തില്‍ കെ.വി. മാഷോടൊപ്പം സ്‌ക്കൂളില്‍ പതാക ഉയര്‍ത്താനും, അസംബ്ലിയില്‍ അണിനിരന്ന നൂറോളം വിദ്യാര്‍ത്ഥികളുടെയും മറ്റു അധ്യാപകരെയും മുന്നില്‍ വെച്ച് , സ്വാതന്ത്ര ഇന്ത്യയുടെ പതാകക്ക് നേരെ ആദ്യ സെല്യൂട്ട് ചെയ്യാന്‍ ഭാഗ്യം ലഭിച്ചതും മനസില്‍ നിന്നൊരിക്കലും മായാത്തതാണന്നും ആ അഭിമാന ബോധം ഇന്നും മനസില്‍ അലയടിക്കുന്നതായും ആലികുട്ടിക്ക പറഞ്ഞു.

sameeksha-malabarinews

അമേരിക്ക അന്ന് നമ്മുടെ കുട്ടികള്‍ക്കായി നല്‍കിയിരുന്ന പാല്‍ പൊടി പാക്കറ്റ് ഉച്ച ഭക്ഷണമായി നല്‍കാനുള്ള ഉത്തരവാദിത്വം സ്‌ക്കൂള്‍ ലീഡറായ ആലികുട്ടിക്കായിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ പതിവിന് വിപരീതമായി ഇത് രണ്ടു പേക്കറ്റ് നല്‍കാന്‍ സാധിച്ചതോടെ സ്വാതന്ത്ര്യം നമ്മുടെ വയറ് നിറക്കുമെന്ന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്കെല്ലാമുണ്ടായതായും ലീഡറെന്ന നിലയില്‍ പണിയേറെയുള്ള തനിക് മൂന്നു പാക്കറ്റ് പാല്‍ പൊടിയെടുക്കാന്‍ സമ്മതമുണ്ടായിരുന്നെന്നും ആലികുട്ടിക്ക ഓര്‍ക്കുന്നു.
സ്വാതന്ത്ര്യ മുഹൂര്‍ത്തത്തില്‍ കെ.വി. മാഷോടൊപ്പം പതാക ഉയര്‍ത്തിയതിന്റെ അനുഭൂതി പങ്കു വെക്കാന്‍ തിങ്കളാഴ്ച്ച ടൗണ്‍ ജി. എം എല്‍.പി.സ്‌ക്കൂളിലെത്തിയ ആലികുട്ടിക്കയെ പ്രധാനധ്യാപകന്‍ ബോബനും സഹ അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. ഇത്തരമൊരു ചരിത്ര സാക്ഷ്യത്തെ പൊടി തട്ടിയെടുത്ത് തങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തനത്തെയും അധ്യാപകര്‍ അഭിനന്ദിച്ചു. ഇന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മുഖ്യാത്ഥിയാകണമെന്ന് പ്രധാനധ്യാപകന്‍ ബോബന്‍ ആലികുട്ടിക്കയോട് അഭ്യര്‍ത്ഥിക്കുകയും അത് അദ്ദേഹം സ്‌നേഹപൂര്‍വം സ്വീകരിക്കുകയും ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!