വിദ്യാര്‍ഥികളെ ഇടിച്ച ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

HIGHLIGHTS : The fitness of the bus that hit the students was cancelled

വടകര: ദേശീയപാത മടപ്പള്ളിയില്‍ സീബ്രാലൈന്‍ മുറിച്ചുകടക്കുകയായിരുന്ന മൂന്ന് വിദ്യാര്‍ഥിനികളെ സ്വകാര്യ ബസിടിച്ച സംഭവത്തില്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. തൃശൂര്‍-കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ ഫിറ്റ്‌നസാണ് വടകര ആര്‍ടിഒ റദ്ദാക്കിയത്. ഇതിനുപുറമെ ബസ് മറ്റു നിയമ ലംഘനം നടത്തിയതായും കണ്ടെത്തി. ബസില്‍ 47 അനധികൃത ലൈറ്റുകള്‍ കണ്ടെത്തി. ഓരോന്നിനും 5000 വീതം പിഴ ഈടാക്കി. അപകടത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തതിനെ തുടര്‍ന്ന് ബസ് വടകര ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കിയിരുന്നു.

വടകര ആര്‍ടിഒ, കൊയിലാണ്ടി ജോയിന്റ് ആര്‍ടിഒ എന്നിവര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി നടപടി വിശദീകരിച്ചിരുന്നു. അപകടം വരുത്തിയ ശേഷം രക്ഷപ്പെട്ട ഡ്രൈവര്‍ വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടില്‍ ഫുറൈസ് ഖിലാബിന്റെ പേരില്‍ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് ആജീവനാന്തം മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!