പോക്‌സോ: വയോധികന് 9 വര്‍ഷം കഠിന തടവ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത, മാനസിക-വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വയോധികന് ഒമ്പത് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. പുതുപ്പാടി കണ്ണപ്പന്‍കുണ്ട് കളത്തില്‍ വീട്ടില്‍ കെ കാസിമി (67)നെയാണ് കോഴിക്കോട് അതിവേഗ പോക്ലോ കോടതി ജഡ്ജി സി എസ് അമ്പിളി ശിക്ഷിച്ചത്.

പിഴസംഖ്യ പെണ്‍കുട്ടിക്ക് കൊടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. പാല്‍ വാങ്ങാന്‍ വന്ന 13 വയസ്സുകാരിയെ കാലിത്തൊഴുത്തില്‍വച്ച് ഉപദ്രവിച്ചെന്നാണ് കേസ്. താമരശേരി എസ്‌ഐ വി എസ് സനുജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി ആര്‍ എന്‍ രഞ്ജിത്ത് ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top