
കീഴുപറമ്പ്: ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ ഏറ്റെടുക്കാന്‍ തയ്യാറായി കീഴുപറമ്പ് തൃക്കളയൂര്‍ സ്വദേശി പി കെ ശംസുദ്ദീന്‍. കുട്ടികള്‍ സ്വയംപര്യാപ്തരാകുംവരെ സ്വന്തം മക്കളെപോലെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് റിട്ട. അധ്യാപകനായ ശംസുദ്ദീന്‍ പറഞ്ഞു. മതമോ ജാതിയോ ഒന്നുംപ്രശ്‌നമല്ല. 10 വയസിനു താഴെ അഞ്ച് വയസിന് മുകളിലുള്ള ഒന്നോ രണ്ടോ കുട്ടികളെ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടു.
കുറിപ്പ് കണ്ട നിരവധി പേര്‍ വിളിച്ചും നേരിട്ടും തങ്ങളും കുട്ടികളെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായി ശംസുദ്ദീന്‍ പറയുന്നു. കീഴുപറമ്പ് ഗവ. ഹൈസ്‌കൂള്‍ യുപി വിഭാഗം അധ്യാപകനായിരുന്നു ശംസുദ്ദീന്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




