ദുരിതാശ്വാസ ക്യാമ്പില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസ്

കല്‍പറ്റ : വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ക്യമ്പില്‍ കഴിയുന്നവരുടെ സ്വകാര്യത മാനിക്കണമെന്നും ക്യാമ്പ് സന്ദര്‍ശിക്കുന്നവര്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ട് വരാന്‍ ആലോചിക്കുന്നതായും റിയാസ് പറഞ്ഞു. ക്യാമ്പില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ശുചിത്വം ഉറപ്പാക്കാന്‍ എല്ലാ 2 മണിക്കൂര്‍ ഇടവിട്ടും ക്ലീനിങ് നടക്കുന്നു.

തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ അടയാളങ്ങള്‍ പ്രത്യേകം രേഖപെടുത്തും. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 8 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ കണ്ടീഷന്‍ അനുസരിച്ച് ബോഡി സൂക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റീഹാബിലിറ്റേഷന്‍ വാഗ്ദാനം ചെയ്ത് ഒരുപാട് ആളുകള്‍ വരുന്നുണ്ട്. കുടുംബങ്ങളോട് അടക്കം ആലോചിച് മാത്രമേ അതില്‍ തീരുമാനം എടുക്കാനാവുകയുള്ളെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top