മീന്‍പിടിത്തബോട്ടില്‍നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി

ഫയല്‍ ചിത്രം

ഫറോക്ക്: ബേപ്പൂരില്‍നിന്ന് മീന്‍ പിടിത്തത്തിന് പോയ ബോട്ടില്‍നിന്ന് കടലില്‍ വീണ അതിഥി തൊഴിലാളിയെ കാണാതായി. പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി കലുദാസി (41) നെയാണ് പൊന്നാനിക്കും തിരുരിനുമിടയില്‍ കൂട്ടായിക്ക് പടിഞ്ഞാറ് 36 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ ഞായര്‍ രാത്രി മുതല്‍ കാണാതായത്. തീരദേശ പൊലീസും മറൈന്‍ എന്‍ഫോഴ്സ്‌മെന്റ്ളും തിരച്ചില്‍ തുടരുകയാണ്.

ഫിഷറീസ് വകുപ്പ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായവും തേടിയിട്ടുണ്ട്. ഞായര്‍ രാവിലെ ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍നിന്ന് പോയ ഗെയിന്‍ 2 ബോട്ടിന്റെ പ്രൊപ്പല്ലറില്‍ വല കുരുങ്ങിയത് ഒഴിവാക്കുന്നതിനായി കടലില്‍ ചാടിയതിനെ തുടര്‍ന്നാണ് കലുദാസിനെ കാണാതായതെന്നാണ് വിവരം. തിങ്കള്‍ ഉച്ചയോടെയാണ് ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍
വിഭാഗവും മത്സ്യത്തൊഴിലാളിക വിവരം ലഭിച്ചത്.

ഉടന്‍ പൊന്നാനിയില്‍നിന്നുള്ള മറൈന്‍ എന്‍ ഫോഴ്‌സ്‌മെന്റ് വിഭാഗവും തീര ദേശ പൊലീസും തിരച്ചില്‍ തുടങ്ങി. ഇതിനൊപ്പം തീരസംരക്ഷണ സേനയുടെ സഹായം ആവശ്യപ്പെട്ടതായും ഫിഷറീസ് അസി.ഡയറക്ടര്‍ വി സുനീര്‍ അറിയിച്ചു. ബേപ്പൂര്‍ സ്വദേശി മാമന്റകത്ത് എം ഹനീഫയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. അഞ്ച് തൊഴിലാളികളാണുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top