
പരപ്പനങ്ങാടി : പരപ്പനങ്ങാടി ടൗണില്‍ നാസിക് ഡോള്‍ കൊട്ടി . ജനങ്ങളില്‍ നിന്നും തുക സമാഹരിച്ച് കുട്ടികളുടെ ചെറിയ നാസിക് ഡോള്‍ ടീം. സമാഹരിച്ച തുക വയനാട് ദുരിത ബാധിതര്‍ക്ക് DYFI വെച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണ ചിലവിലേക്ക് നല്‍കി. DYFI തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി നിയാസ് തയ്യില്‍ ഏറ്റുവാങ്ങി.
നെടുവ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ നിഖില്‍, ദീപക്, സന്ദീപ്, സിനാന്‍, അഖില്‍, അഭിനവ്, പ്രശ്‌നവ്, ബദ്രിനാഥ്, ഷാമില്‍, ആദി, നന്ദു, അനയ് ദേവ്, വിഷ്ണു, നിഹാല്‍, അനന്ദു തുടങ്ങിയവരാണ് ടീം അംഗങ്ങള്‍. DYFI ബ്ലോക്ക് പ്രസിഡന്റ് എ. വിശാഖ്, ബ്ലോക്ക് കമ്മിറ്റി അംഗം കിരണ്‍ പാലക്കണ്ടി എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




