
ലവ് ആക്ഷന്‍ ഡ്രാമ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ ന്റെ ആദ്യ ടീസര്‍ പുറത്ത്.
വിനീത് ജയിന്റെ മാവെറിക് മൂവീസിന്റേയും പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രത്തിന്, ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവരാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
സ്‌കൂള്‍ കുട്ടികളും അവരുടെ ജീവിതവും പശ്ചാത്തലമാകുന്ന ചിത്രമാണിതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഫണ്‍, ആക്ഷന്‍, ത്രില്ലര്‍ ജോനറില്‍ കംപ്ലീറ്റ് എന്റെര്‍റ്റൈനെറായി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




