ബെംഗളൂരുവില്‍ വീടിനുള്ളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 8 വയസ്സുകാരന്‍ മരിച്ചു, 9 പേര്‍ക്ക് പരിക്ക്

ബെംഗളൂരു ചിന്നയന്‍പാളയത്ത് വീടിനുള്ളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 8 വയസുകാരന്‍ മരിച്ചു. 9 പേര്‍ക്ക് പരുക്കേറ്റു. 3 വീടുകള്‍ പൂര്‍ണമായും 6 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഗ്യാസ് സിലണ്ടര്‍ പൊട്ടിതെറിച്ചതാണ് അപകടകാരണം എന്നാണ് സൂചന. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. ചിന്നയന്‍പാളയത്ത് ആളുകള്‍ തിങ്ങി നിറഞ്ഞു താമസിക്കുന്ന പ്രദേശത്തെ വീടിനുള്ളില്‍ ആണ് സ്‌ഫോടനമുണ്ടായത്. ഈ വീടും സമീപത്തെ 2 വീടുകളും പൂര്‍ണമായി തകര്‍ന്നു.

മതിലിടിഞ്ഞു വീണാണ് 8 വയസ്സുകാരനായ മുബാറക്ക് മരിച്ചത്. മുബാറക്കിന്റെ സഹോദരിയും മാതാവും പരുക്കുകളോടെ ചികിത്സയിലാണ്. പൊലീസും ഫയര്‍ഫോഴ്സും ഏത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തി. ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതിന് സ്ഥിരീകരണം ഇല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top