Section

malabari-logo-mobile

ആത്മഹത്യാ ഭീഷണി മുഴക്കി തെങ്ങില്‍ കയറി കുടുങ്ങിയ ആളെ അഗ്‌നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി

HIGHLIGHTS : The fire brigade bravely rescued a man who got stuck in a coconut tree threatening to commit suicide

തിരൂര്‍: ആത്മഹത്യാ ഭീഷണി മുഴക്കി തെങ്ങില്‍ കയറി കുടുങ്ങിയ ആളെ അഗ്‌നിരക്ഷാ സേന സാഹ സികമായി രക്ഷപ്പെടുത്തി. വളവ ന്നൂര്‍ കുറുങ്കാട് കന്മനം ജുമാ മസ്ജിദ് ഉടമസ്ഥതയിലുള്ള സ്ഥലത്ത് നാല്‍പ്പത് അടിയോളം ഉയരത്തിലുള്ള തെങ്ങില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി, ഇറങ്ങാനാവാതെ കുടുങ്ങിയ മേടിപ്പാറ തയ്യില്‍ കോതകത്ത് മു ഹമ്മദിനെയാണ് തിരൂര്‍ അഗ്‌നിരക്ഷാ സേന രക്ഷപ്പെടു ത്തിയത്.

തിങ്കള്‍ വൈകിട്ട് നാലോടെ തെങ്ങില്‍ കയറിയ മു ഹമ്മദിന് ഇറങ്ങാന്‍ കഴിയാത്തതിനെ തുട ര്‍ന്ന് സംഭവസ്ഥല ത്തെത്തിയ അഗ്‌നിര ക്ഷാ സേന ലാഡര്‍, റെസ്‌ക്യൂ നെറ്റ്, റോപ്പ് എന്നിവയുടെ സഹാ യത്തോടെ താഴെ ഇറ ക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം ബി ഷിബി, വി സി രഘുരാജ്, പ്രദേശത്തെ തെങ്ങുകയറ്റ തൊഴിലാളി എന്നിവര്‍ തെങ്ങില്‍ കയറിയാ ണ് റെസ്‌ക്യൂ നെറ്റില്‍ സുരക്ഷിത മായി താഴെ ഇറക്കിയത്.

sameeksha-malabarinews

തിരൂര്‍ അഗ്‌നിരക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ വി കെ ബി ജുവിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാ രായ സി വി പുഷ്പഹാസന്‍, പി അഖിലേഷ്, ഡ്രൈവര്‍ കെ നി ജീഷ്, ഹോം ഗാര്‍ഡുമാരായ സി കെ മുരളീധരന്‍, പി മുരളീധ രന്‍, സിവില്‍ ഡിഫന്‍സ് അം ഗം മനാഫ് എന്നിവര്‍ രക്ഷാപ്ര വര്‍ത്തനത്തില്‍ പങ്കാളികളാ യി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!