
കൊല്ലം: കൊല്ലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുളവന സ്വദേശി സനല്‍ ആണ് അറസ്റ്റിലായത്. സിപിഐഎമ്മിനെതിരെ പ്രസംഗിച്ചതില്‍ ആക്രമിച്ചുവെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി.
സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ കണ്ണില്‍ താക്കോല്‍ കൊണ്ടതാണെന്നാണ് സനലിന്റെ മൊഴി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മുളവന ചന്തമുക്കില്‍ വച്ചാണ് കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റത്. അറസ്റ്റ് ചെയ്തതിന് ശേഷം സനലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്നായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ചയെ രൂക്ഷമായഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു





