മൂന്നാര്‍: സിനിമാ നിര്‍മാണ കമ്പനി തുക നല്‍കാത്തതിനെ തുടര്‍ന്ന് സിനിമാ താരം കാളിദാസ് ജയറാം ഉള്‍പ്പെട്ട സിനിമാ സംഘത്തെ ഹോട്ടലുകാര്‍ തടഞ്ഞുവെച്ചു. മുറി വാടകയും റസ്റ്ററന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍്‌നനാണ് തടഞ്ഞത്. ഒരു ലക്ഷം രൂപയിലധികം തുകയാണ് സിനിമാ നിര്‍മാണ കമ്പനി നല്‍കാനുണ്ടായിരുന്നത്.
തമിഴ് വെബ് സീരീസിന്റെ ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്. മൂന്നാര്‍ പോലീസെത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ നിര്‍മാണ കമ്പി നിശ്ചിത തുക അടച്ചു.
ബാക്കി പണം മടങ്ങുന്നതിന് മുമ്പ് നല്‍കാമെന്ന ഉറപ്പിലാണ് പ്രശ്‌നം പരിഹരിച്ചത്.പോലീസ് എത്തുന്നതിന് മുമ്പ് തന്നെ കാളിദാസ് ജയറാം സംഭവ സ്ഥലത്തുനിന്ന് മടങ്ങിയിരുന്നു




