മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും ജാമ്യം

കൊച്ചി: മോഡലുകളുടെ അപകട മരണത്തില്‍ ഹോട്ടലുടമ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും ജാമ്യം. എറണാംകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.

അപകടത്തില്‍ മരിച്ചവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് ജെ. വയലാട്ട്, ഹോട്ടല്‍ ജീവനക്കാരായ കെ.കെ. അനില്‍, വില്‍സന്‍ റെയ്‌നോള്‍ഡ്, എം.ബി. മെല്‍വിന്‍, ജി.എ. സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവര്‍കാകണ് ജാമ്യം ലഭിച്ചത്.

മോഡലുകളുടെ മരണത്തില്‍ നിര്‍ണായകമായ ഡി.ജെ പാര്‍ട്ടിയുടെ സി.സി.ടിയവി ദൃശ്യങ്ങള്‍ നശിപ്പിച്ച സംഭവത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ മോഡലുകളുടെ മരണവും സിസിടിവി ദൃശ്യങ്ങളും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാന്‍ കഴിയും എന്ന വാദമാണ് പ്രതിബാഗം കോടതിയില്‍ ഉയര്‍ത്തിയത്. ബന്ധമില്ലെങ്കില്‍ പിന്നെ എന്തിനാണ് സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചത് എന്ന വാദവും പ്രോസിക്യൂഷനും ഉയര്‍ച്ചി.

പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചു. നവംബര്‍ ഒന്നിന് പാലാരിവട്ടത്ത് നടന്ന അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബിര്‍, റണ്ണറപ് അഞ്ജന ഷാജന്‍ എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പം യാത്ര ചെയ്തിരുന്ന മുഹമ്മദ് ആഷിഖ് 7ു രാത്രി മരിച്ചു.

Share news
error: Content is protected !!
Scroll to Top