Section

malabari-logo-mobile

ആയിഷുമ്മക്ക് അടച്ചുറപ്പുള്ള വീടൊരുങ്ങി

HIGHLIGHTS : The closed house was ready for Ayishumma

കോഴിക്കോട്:വെസ്റ്റ് മാമ്പറ്റ ചെറുതടത്തില്‍ നാല് സെന്റ് കോളനിയിലെ ആയിഷുമ്മക്ക് വീട് ഒരുക്കി നഗരസഭയും സന്നദ്ധ സംഘടനകളും.

മുക്കം നഗരസഭ പിഎംഎ വൈ ലൈഫ് പദ്ധതിയില്‍ നാലു ലക്ഷം രൂപയും നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും, മണാശ്ശേരി ഗവ:യു .പി സ്‌കൂള്‍ അധ്യാപകരുടെയും, റോട്ടറി ക്ലബ് മുക്കത്തിന്റെയും സഹായത്തോടെയാണ് വീടിന്റെ പണി പൂര്‍ത്തീകരിച്ചത്. വീടിന്റെ താക്കോല്‍ദാനം നഗരസഭാ ചെയര്‍മാന്‍ പി ടി ബാബു നിര്‍വഹിച്ചു .

sameeksha-malabarinews

ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ വസന്തകുമാരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് ചാന്ദിനി, കൗണ്‍സിലര്‍മാരായ അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, നികുഞ്ജം വിശ്വന്‍, അബ്ദുള്ളക്കോയ, നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!