ചാവക്കാട് ബ്ലാങ്ങാട് മത്സ്യബന്ധനായി കടലില്‍ ഇറക്കുന്നതിനിടെ വെള്ളപ്പുലവന്‍ ശണ്‍മുഖന്‍ എന്നവരുടെ ഉടമസ്ഥതയിലുള്ള ‘കാടാമ്പുഴ ഭഗവതി’ എന്ന ഫൈബര്‍ വളളമാണ് ശക്തമായ തിരയില്‍പെട്ട് മറിഞ്ഞത്.
അപകടത്തില്‍ വള്ളത്തില്‍ നിന്നും കടലിലേക്ക് തെറിച്ചുവീണ ഇരട്ടപ്പുഴ സ്വദേശികളായ അലി, സിയാദ്, രാജന്‍ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
വള്ളത്തിനും എന്‍ജിനും കേടുപാടുകള്‍ സംഭവിച്ചു. മത്സ്യബന്ധനവല നഷ്ടമായി. ഒന്നര ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




