എസ് എസ് എല്‍ സി വിജയികള്‍ക്കായ് ക്വിസ് മത്സരം

പരപ്പനങ്ങാടി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചിറമംഗലം സിന്‍സിയര്‍ അക്കാദമി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂര്‍ മുനിസിപ്പാലിറ്റി കളില്‍ നിന്ന് ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.

ക്വിസ് മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 3001, 2001,1001 രൂപയും പ്രശംസപത്രവും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ഇരുപത്തഞ്ച് പേര്‍ക്ക് പ്രോത്സാഹന സമ്മാനവും പ്രശംസപത്രവും നല്‍കും. താല്പര്യമുള്ളവര്‍ താഴെ നമ്പറില്‍ ഓഗസ്റ്റ് 5ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുക .വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
9447188313.

 

Share news
error: Content is protected !!
Scroll to Top