സ്റ്റേഡിയം മറ്റാവശ്യങ്ങള്‍ക്ക് നല്‍കുന്നത് നിരോധിക്കും: കായികമന്ത്രി വി.അബ്ദുറഹ്മാന്‍

മലപ്പുറം: സ്റ്റേഡിയങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് നല്‍കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഏതറ്റം വരെയും പോകും. സ്പോര്‍ട്സ് കേരള ലിമിറ്റഡിന്റെ കീഴിലുള്ള എല്ലാ സ്റ്റേഡിയങ്ങളും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്രിക്കറ്റ് കലണ്ടറില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ കാരണം അത് നഷ്ടപ്പെട്ടു. ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുരോഗമിക്കേണ്ടതുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗസ്റ്റ് മാസത്തില്‍ സ്പോര്‍ട്സ് കേരള ലിമിറ്റഡിന്റെ പ്രഥമ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഡയറക്ടറോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത് വി നായര്‍, പ്രസിഡന്റ് സജന്‍ കെ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top