ദുരന്ത ഭീതി ഒഴിയുന്നില്ല;തിരൂരങ്ങാടി വെള്ളിലക്കാട് സന്നദ്ധ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച താല്‍കാലിക ഭിത്തി തകര്‍ന്നു

തിരൂരങ്ങാടി : കാലവര്‍ഷം കലിതുള്ളിയപ്പോള്‍ ഭീതിയിലായ കുടുംബങ്ങള്‍ക്ക് രക്ഷക്കായി തിരൂരങ്ങാടി വെള്ളിലക്കാട് കഴിഞ്ഞ ദിവസം സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രമഫലമായി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി കനത്ത മഴയില്‍ തകര്‍ന്ന് വീണു. കുടുംബങ്ങള്‍ വീണ്ടും ഭീതിയിലായി.

കരയിടിച്ചിലിനെ തുടര്‍ന്ന് വീടുകള്‍ പുഴയിലേക്ക് തകര്‍ന്ന് വീഴാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ തിരൂരങ്ങാടി യൂണിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിക്കുകയും തിരൂരങ്ങാടിയിലെ മറ്റു സംഘടനകളെ ഉള്‍പ്പെടുത്തി കൊണ്ട് ദുരന്ത നിവാരണ സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയുമായിരുന്നു.

ജനകീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നിര്‍മ്മിച്ച ഭിത്തി തകര്‍ന്നതോടെ സര്‍ക്കാറിന്റെ പദ്ധതി നടപ്പിലാക്കി സ്ഥിരം സംവിധാനം തന്നെ എത്രയും പെട്ടൊന്ന് നടപ്പിലാക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top