
വടകര: വടകര, തൊട്ടില്‍പ്പാലം റൂട്ടില്‍ ചൊവ്വാഴ്ച സ്വകാര്യ ബസ് തൊഴി ലാളികള്‍ പണിമുടക്കും. ദേശീയ പാത നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം പുനഃപരിശോധിക്കുക, യാത്രാക്കുരുക്കിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരം നടത്തുന്നത്.
തൊട്ടില്‍പാലം റൂട്ടില്‍ പുതുതായി നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണത്തെ തുടര്‍ന്ന് ഗതാഗതതടസ്സം അനുഭവപ്പെടുകയാണ്. വലിയ വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നതിനാല്‍ നാദാപുരം ടൗണ്‍ ഉള്‍പ്പെടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ട് ബസ് ഓടിക്കാനും ബസുകള്‍ക്ക് സമയക്രമം പാലിച്ച് സര്‍വീസ് നടത്താനും കഴിയുന്നില്ല. പല ബസുകളും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കുകയാണ്.
സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി വടകര പൊലീസ് തിങ്കളാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




