കൊണ്ടോട്ടി: എക്‌സ്പാട്രിയേറ്റ് മീഡിയ ഫോറം കുടുംബാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം വര്‍ദ്ധിപ്പിക്കുതിനും പ്രോത്സാഹനം നല്‍കുന്നതിനും വേണ്ടി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം കൊണ്ടോട്ടി പ്രസ്സ് ഫോറം ഹാളില്‍ നടന്ന പരിപാടി കൊണ്ടോട്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിദ സഹീര്‍ ഉത്ഘാടനം ചെയ്തു
കഴിഞ്ഞ അധ്യാന വര്‍ഷത്തെ പ്ലസ് ടു, എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹംന ഇ എം, സഫ്വ വട്ടപറമ്പന്‍, നിബ ബഷീര്‍, ലുബാബ കെ ടി, ഹംദാന്‍ ഇ എം എന്നിവരെ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു
ശരീഫ് സാഗര്‍, കബീര്‍ കൊണ്ടോട്ടി, മുസ്തഫ പെരുവള്ളൂര്‍, ജിഹാദുദ്ധീന്‍, പി ഷംസുദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു
സി കെ മൊറയൂര്‍ അധ്യക്ഷനായിരുന്നു. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും ഹനീഫ ഇ എം മടക്കല്‍ നന്ദിയും പറഞ്ഞു.
ഇശല്‍ ബഷീര്‍ ഗാനം ആലപിച്ചു
വിദേശ രാജ്യങ്ങളില്‍ വിവിധ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പത്ര, ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചവരുടെയും നിലവില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സൗഹൃദ വേദിയാണ് എക്‌സ്പാട്രിയേറ്റ് മീഡിയ ഫോറം. ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരെ ഉള്‍പ്പെടുത്തികൊണ്ട് വിപുലീകരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.




