HIGHLIGHTS : A blood donation camp was conducted at Chaliam Umpichi Haji Higher Secondary School
ചാലിയം: ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ നാഷണല്‍ സര്‍വീസ് സ്‌ക്കീമിന്റെയും കോഴിക്കോട് ഗവ: ബീച്ച് ആശുപത്രിയുടെയും കേരള പോലീസ് വകുപ്പിന്റെ പോള്‍ ആപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി.
സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി സെക്രട്ടറി പി.ബി.ഐ മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ എം.വി. സെയ്ദ് ഹിസാമുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.ക്യാമ്പില്‍ നൂറോളം പേര്‍ രക്ത ദാനം നടത്തി.
എന്‍. എസ്. എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷീജ ഗോപാലകൃഷ്ണന്‍ നായര്‍, വാര്‍ഡ് മെമ്പര്‍ കെ.സി. അഷ്‌റഫ്, നേഴ്‌സിംഗ് ഓഫീസര്‍ രോഷ്മ.ആര്‍ സംസാരിച്ചു.പി.ടി.എ. പ്രസിഡണ്ട് പി.ടി. അബ്ദുറഷീദ് രക്തദാനം നടത്തിയവര്‍ക്ക് സര്‍ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഡോ: ടോകോ, ഡോ: ശ്രീ ലക്ഷ്മി ശ്രീകുമാര്‍, ഡോ: അബ്ദുല്‍ ഹലീം, കൗണ്‍സിലര്‍ അഞ്ജുഷ, കെ.എന്‍. ആനന്ദ്, ആമിനാ ബി, നിസ്‌റിന്‍, കൃപേഷ് നേതൃത്ത്വം നല്‍കി.